മനില: ഉപജീവനത്തിനായി റെയിൽവേ സ്റ്റേഷനിൽ ആഹാരം വിറ്റ് ബാല നടി. റെഡ് ബസ്റ്റാമെന്ത് ഫിലിപ്പൈൻ നടിയാണ് ജീവിക്കാനായി റെയിൽവേ സ്റ്റേഷനിൽ ആഹാരം വിൽക്കുന്നത്. 2016 ൽ ഒരു ഹൊറർ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് റെഡിന് സിനിമയിലേക്കുള്ള അവസരങ്ങൾ കുറഞ്ഞത്. ആദ്യത്തെ ചിത്രത്തിന് ശേഷം തനിക്ക് ഏറെ അവസരങ്ങൾ ലഭിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ താൻ തോറ്റുപോകുകയായിരുന്നുവെന്നും ഒരു അഭിമുഖത്തിൽ റെഡ് പറയുകയുണ്ടായി.
അവസരങ്ങൾ ലഭിക്കാതായതോടെ സാമ്പത്തിക ബുദ്ധിമുട്ടുകളും നടിയെ തേടിയെത്തി. വാടകയ്ക്ക് താമസിച്ച വീട്ടിൽ നിന്നും ഇവരെ പുറത്താക്കി. ഇതോടെ കുടുംബം പോറ്റാനായി റെഡ് ആഹാരം വിൽക്കാനായി തീരുമാനിക്കുകയായിരുന്നു. അതേസമയം ഇന്റർവ്യൂ പുറത്തുവന്നതോടെ ഒരു ടിവി സീരീസിൽ നിന്നുള്ള അവസരം റെഡിനെ തേടിയെത്തിയതാണ് റിപ്പോർട്ട്.
Post Your Comments