KeralaLatest News

കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു; വിലയിടിവിന് പിന്നില്‍

കഴിഞ്ഞ മെയില്‍ കിലോയ്ക്ക് 200 രൂപയായിരുന്ന കോഴിയിറച്ചി വിലയാണ് ഇപ്പോള്‍ പലയിടത്തും പകുതി വിലയിലധികം താഴ്ന്നിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു. കോഴിയിറച്ചി വില കിലോയ്ക്ക് 80 രൂപ വരെയാണ് താഴ്ന്നിരിക്കുന്നത്. അതേസമയം പരമാവധി വില 125 രൂപയാണ്. കഴിഞ്ഞ മെയില്‍ കിലോയ്ക്ക് 200 രൂപയായിരുന്ന കോഴിയിറച്ചി വിലയാണ് ഇപ്പോള്‍ പലയിടത്തും പകുതി വിലയിലധികം താഴ്ന്നിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ കോഴിയിറച്ചിക്ക്.

അതേസമയം ഇറച്ചി വില കുറഞ്ഞിട്ടും ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ക്ക് വില കുറഞ്ഞിട്ടില്ല. കോഴി വില താഴ്ന്ന നിലയില്‍ തുടര്‍ന്നാല്‍ വിഭവങ്ങളുടെ വില കുറയ്ക്കാന്‍ തയ്യാറാണെന്നാണ് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കോഴി ഇറച്ചിക്ക് വില കൂടിയ സമയത്ത് പല ഹോട്ടലുകളും കോഴി വിഭവങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു. കോഴി വിപണിയിലെ മത്സരമാണ് ഇപ്പോള്‍ ഇറച്ചിയ്ക്ക് വില കുറയാനിടയായത്.

കോഴിയിറച്ചി വില ഇങ്ങനെ

കാസര്‍കോട് കിലോയ്ക്ക് 85 രൂപ
കണ്ണൂര്‍ 120
വയനാട് 100
കോഴിക്കോട് 100-120
മലപ്പുറം 70-85
തൃശൂര്‍ 112-120 രൂപ
പാലക്കാട് 110 രൂപ
കോട്ടയം 115 രൂപ
ആലപ്പുഴ 110 രൂപ
എറണാകുളം 110 രൂപ
തിരുവനന്തപുരം 125 രൂപ

shortlink

Related Articles

Post Your Comments

Related Articles


Back to top button