Latest NewsIndia

തക്കാളിക്ക് 7 രൂപ, വെണ്ടയ്ക്കയ്ക്ക് 10; വിലയിടിഞ്ഞ പച്ചക്കറി നിരക്ക് ഇങ്ങനെ

കുമളി: തമിഴ്നാട്ടില്‍ പച്ചക്കറി വില കുറഞ്ഞു. തക്കാളി വിലയാണ് കുത്തനെ ഇടിഞ്ഞത്. കമ്പം ഉഴവര്‍ മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളിക്ക് ഏഴ് രൂപയാണ് വില. തേനിയില്‍ തക്കാളി ഉല്‍പാദനം കുത്തനെ വര്‍ധിച്ചതോടെയാണ് 20 രൂപയില്‍ നിന്ന് ഏഴ് രൂപയായി കുറഞ്ഞത്. പച്ചമുളക്, കിഴങ്ങ്, ഉള്ളി എന്നിവയ്ക്ക് 20 രൂപയും വെണ്ടയ്ക്കയ്ക്ക് 10 രൂപയും ബീന്‍സിന് 35 രൂപയുമാണ്.

തമിഴ്നാട്ടിലെ ഗുഡല്ലൂരില്‍ ഞായറാഴ്ചകളില്‍ പുതുതായി പച്ചക്കറി ചന്ത ആരംഭിച്ചതും വില കുറയാന്‍ കാരണമായെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് കമ്പത്തെ ചന്ത. അതേസമയം തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍ എത്തുന്ന പച്ചക്കറികളില്‍ കമ്പം, തേനി ഭാഗത്ത് കൃഷി ചെയ്യുന്നതും ഉള്‍പ്പെടുന്നു. അതുകൊണ്ട് കേരളത്തിലും പച്ചക്കറി വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button