റാഞ്ചി: ദേശീയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ തുടക്കം കുറിക്കുന്നത് രാജ്യത്തെ ദരിദ്രരെ സേവിക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റാഞ്ചിയില്‍ പദ്ധതിയുടെ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു രാജ്യത്തുമില്ലാത്ത മാതൃകയാണ് നമ്മള്‍ നടപ്പാക്കിയിരിക്കുന്നതെന്നും വരും നാളുകളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ ലോകം പിന്തുടരുമെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
രാജ്യത്തെ പത്ത് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുന്‍ സര്‍ക്കാരുകള്‍ പാവങ്ങളെ ശക്തിപ്പെടുത്തുന്നതിനു പകരം വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണ് ശ്രമിച്ചിരുന്നതെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.
Post Your Comments