കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഉടന്‍. തിങ്കളാഴ്ച പോലീസ് ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണു സൂചന. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത 16 പേരെ പ്രതിയാക്കിയാവും കുറ്റപത്രം സമര്‍പ്പിക്കുക. പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത 16 പ്രതികളില്‍ എട്ടുപേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബാക്കി എട്ടുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊലപാതകം നടന്ന് 84 ദിവസം പിന്നിടുന്പോഴാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. 90 ദിവസം പിന്നിട്ടാല്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കു ജാമ്യം ലഭിക്കും. മുഖ്യപ്രതികള്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നത് തെളിവ് നശിപ്പിക്കാന്‍ വഴിയൊരുക്കുമെന്ന നിഗമനത്തിലാണ് പോലീസ്.
ജൂലൈ രണ്ടാം തിയതി പുലര്‍ച്ചെയാണ് പോപ്പുലര്‍ ഫ്രണ്ട്, കാന്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ മഹാരാജാസ് കോളജ് കാന്പസില് കുത്തിക്കൊന്നത്.
Post Your Comments