കൊച്ചി : കുതിച്ചുയരുന്ന ഇന്ധനവില സംസ്ഥാനത്തെ സ്വാകാര്യ ബസ് സര്‍വ്വീസുകളെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതുവരെ മൊത്തം 200 സ്വകാര്യ ബസുകള്‍ ഇന്ധനത്തിലെ വിലയിലുളള വര്‍ദ്ധനവ് മൂലവും സ്പെയര്‍ പാര്‍ട്സുകള്‍ അടക്കമുളളവയുടെ ചെലവ് താങ്ങാനാവാത്തത് മൂലവും സര്‍വ്വീസ് നിര്‍ത്തിയിരിക്കുന്നത്.
ഈ മാസം 30 ന് ശേഷം 2000 ത്തോളം സ്വകാര്യബസുകള്‍ സര്‍വ്വീസ് അവസാനിപ്പിക്കുന്നതിനായി തീരുമാനം ഏടുത്തുവരുന്നതായി ബസുടമകളുടെ സംഘടനകള്‍ വ്യക്തമാക്കി. 10 വര്‍ഷത്തിനിടെ 9000 സ്വകാര്യ ബസുക ളും 900 കെഎസ് ആര്‍ടിസിയും സര്‍വ്വീസ് നിര്‍ത്തിയിട്ടുണ്ട്. ഇന്ന് പെട്രോളിന്‍റെ വില 17 പെെസയും ഡീസലിന് 11 പെെസയുമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. മുംബൈയില്‍ പെട്രോളിന് വില 89 രൂപയിലെത്തി നില്‍ക്കുകയാണ്. ദല്‍ഹിയില്‍ 82 ആണ് നിലവിലെ പെട്രോള്‍ വില.
ഇന്ധനവിലയില്‍ വര്‍ദ്ധനയേറിയ ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വരെ കുറവുണ്ടായതായി ഭാരവാഹികള്‍ പറഞ്ഞു
Post Your Comments