കൊല്‍ഹാപൂര്‍: പത്ത് വയസുകാരിക്ക് മിഠായി കൊടുത്ത 13 വയസ്സുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിയ ശേഷം നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ കൊല്‍ഹാപൂരിലാണ് സംഭവം. മുതിര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിക്ക് മിഠായി കൊടുത്തെന്ന് ആരോപിച്ചാണ് കുട്ടിയെ ബന്ധുക്കള്‍ തല്ലിച്ചതച്ചത്. ആണ്‍കുട്ടി മുതിര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയുടെ കൈ പിടിച്ച് മിഠായി കൊടുത്തെന്നാണ് ബന്ധുക്കളുടെ ആരോപണം.
രണ്ട് മാസം മുന്‍പാണ് സ്‌കൂളില്‍ നിന്ന് തിരിച്ചു വരുന്ന വഴി കുട്ടി പെണ്‍കുട്ടിക്ക് മിഠായി കൊടുത്തത്. ഇതറിഞ്ഞ ബന്ധുക്കള്‍ കുട്ടിയെ ബന്ധുക്കള്‍ തല്ലിയ ശേഷം ഉടുതുണി അഴിപ്പിച്ച് നടുറോഡിലൂടെ നടത്തിക്കുകയായിരുന്നു. മാരകമായി പരിക്കുകള്‍ പറ്റിയ ആണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments