Latest NewsIndia

ഐടി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതികള്‍ അറസ്റ്റില്‍

ഗുരുഗ്രാം: രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. ഐടി സ്ഥാനപത്തിലെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് സ്വന്തം ഫ്‌ളാറ്റിനടുത്തെത്തിയ യുവതിയെയാണ് ഇവര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

താമസസ്ഥലത്തെത്തിയ യുവതി രണ്ടാംനിലയിലേയ്ക്ക് പോകാന്‍ പടി കയറുന്നതിനിടെ താഴത്തെ നിലയിലെ ഫ്ളാറ്റില്‍ ആഘോഷം നടത്തിയിരുന്ന യുവാക്കളുടെ ബഹളം കേട്ടു. ഇത് മറ്റ് താമസക്കാര്‍ക്ക് ഉപദ്രവകരമാണെന്ന് അറിയിക്കാനായി യുവതി ഇവര്‍ക്കരികിലെത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. പുറത്തെത്തിയ യുവാക്കളില്‍ ഒരാള്‍ യുവതിയെ പിടിച്ചുവലിച്ച് അകത്തെത്തിക്കാന്‍ ശ്രമിച്ചു. രക്ഷപ്പെട്ട യുവതി മാതാപിതാക്കള്‍ക്കരികിലെത്തി വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഫ്ളാറ്റിലെ മറ്റു താമസക്കാരെയും വിവരം അറിയിക്കുകയായിരുന്നു.

ഇവരാണ് പോലീസിനെ വിവരം അറിയിച്ചത് .ഫ്‌ളാറ്റിലെ താമസകാര്‍ക്ക് നിരന്തരം ശല്യമുണ്ടാക്കുന്ന ഇവരെ ചിലര്‍ ചേര്‍ന്ന മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീടാണ് പ്രതികളെ പോലീസിന് കൈമാറിയത്.ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ച ജില്ലാകോടതിയില്‍ ഹാജരാക്കിയ യുവാക്കളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button