Latest NewsInternational

ഡേ കെയര്‍ ജീവനക്കാരി മൂന്ന് കുഞ്ഞുങ്ങളെ കുത്തി പരിക്കേൽപ്പിച്ചു, കുട്ടികളുടെ നില അതീവ ​ഗുരുതരം

സംഭവസമയം 9 കുട്ടികളും രക്ഷിതാക്കളുമാണ് സ്​ഥലത്തുണ്ടായിരുന്നത്

ന്യൂയോർക്ക്​: ​ ഡേ കെയർ സെന്റര്‍ ജീവനക്കാരി മൂന്ന്​​ കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ചു.  ന്യൂയോർക്ക്​ സിറ്റിയിലെ ഡേ കെയറിൽ പരിക്കേറ്റ കുട്ടികൾ 13 ദിവസം, 22 ദിവസം, 33 ദിവസം പ്രായമുള്ളവരാണ്​.

കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സ്വന്തം കൈത്തണ്ടയിലും സ്​ത്രീ മുറിവേൽപ്പിച്ചു. കുത്തേറ്റ കുഞ്ഞുങ്ങളിൽ രണ്ടുപേർ പെൺകുട്ടികളും ഒന്ന്​ ആൺകുട്ടിയുമാണ്​. കുട്ടികളുടെ നില ഗുരുതരമാണെന്നും പോലീസ്​ അറിയിച്ചു.

52 കാരിയായ സ്​ത്രീ 31 വയസുള്ള ഒരാളെയും മ​െറ്റാരു സ്​ത്രീയെയും കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ട്​. പുരുഷൻ കുത്തേറ്റ കുട്ടികളിൽ ഒരാളുടെ പിതാവാണ്​. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന്​​ പോലീസ്​ പറഞ്ഞു.

സംഭവസമയം ഒമ്പതു കുട്ടികളും രക്ഷിതാക്കളും സ്​ഥലത്തുണ്ടായിരുന്നു. സ്​ത്രീയെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. സംഭവത്തിനു പിന്നിലെ കാരണമന്തെന്ന്​ വ്യക്​തമല്ലെന്ന്​ പോലീസ്​ പറഞ്ഞു

shortlink

Post Your Comments


Back to top button