
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അഴിമതിയില്‍ ഉൗരിത്തിരിവായതോടെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കാന്‍ നരേന്ദ്ര മോദിക്ക് യോഗ്യത നഷ്ടപ്പെട്ടുവെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ. ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഒളാന്ദിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്കെതിരേ നിലപാട് കടുപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.
റഫാല്‍ ഇടപാടിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ അഴിമതി നടന്നുവെന്ന് വെളിവായിരിക്കുകയാണ് . അതിനാല്‍ ഇനി മോദി പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്നത് അഭികാമ്യമായ കാര്യമല്ല . കാബിനറ്റ് റാങ്കുള്ള മന്ത്രിസഭയിലെ ആര്‍ക്കെങ്കിലും അധികാരം കൈമാറിയ ശേഷം അദ്ദേഹം രാജിവച്ചൊഴിയുകയാണ് വേണ്ടത്. ധാര്‍മികമായി അദ്ദേഹത്തിന് ഇനി സ്ഥാനത്തു തുടരാന്‍ കഴിയുമോ എന്നും സ്വയം പരിശോധിക്കണമെന്നും മല്ലികാര്‍ജുന ഖാര്‍ഗെ ചോദിച്ചു.
Post Your Comments