ഡൊമനിക്കന്‍ റിപ്പബ്ലിക്: ഓവര്‍ ലോഡുമായി സഞ്ചരിക്കുന്ന വാഹനങ്ങളെ പോലീസ് പിടികൂടുന്നത് നമ്മള് കണ്ടിട്ടുണ്ടാവും. തിക്കി ഞെരങ്ങിയാലും ഒന്നോ രണ്ടോ മൂന്നു ആളുകളേയും വാഹനത്തില്‍ അധികം കയറ്റുകയും ചെയ്യും. എന്നാല്‍ പരിശോധനക്കിടെ 18 പേര് കാറില്‍ നിന്ന് ഇറങ്ങിയതുകണ്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. കരീബിയന്‍ രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലാണ് സംഭവം നടന്നത്. 5 പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന കാറിലായിരുന്നു ഇവരുടെ ഈ അഭ്യാസം.
കള്ളക്കടത്തും, വാഹനാപകടങ്ങളും തടയുന്നതിനായിരുന്നു ഇവിടെ വാഹനപരിശോധന കര്‍ശനമാക്കിയത്. ഇതിനിടയിലാണ് ഇവരുടെ അപൂര്‍വ്വമായ യാത്ര സംഘത്തെ സൈന്യം പിടികൂടിയത്. 13 പേരെ എണ്ണിയിറക്കിയ പോലീസ് മറ്റു 5 പേരെ കണ്ടെത്തിയത് ഡിക്കിയില്‍ നിന്നുമാണ്. വീഡിയോ കാണാം:
Post Your Comments