ഗോഹട്ടി: വ്യാജമദ്യം വില്‍പന നടത്തിയെന്നാരോപിച്ച് സ്ത്രീയോട് ചെയ്തത് കൊടും ക്രൂരത.ആസാമിലെ കരിംഗഞ്ച് ജില്ലയില്‍ സ്ത്രീയുടെ തുണിയുരിഞ്ഞ് സ്വകാര്യഭാഗങ്ങളില്‍ മുളക് തേച്ചു.ഇക്കഴിഞ്ഞ പത്തിനായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. സ്ത്രീയുടെ വീട്ടിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം നഗ്‌നയാക്കി മര്‍ദിക്കുകയായിരുന്നു. കൂടുതല്‍ പേരും സ്ത്രീകളാണ് ആക്രമണം നടത്തിയത്.
19 ഗ്രാമവാസികളെ അറസ്റ്റ് ചെയ്തു. ആസാം – മിസോറാം അതിര്‍ത്തിയിലെ ആദിവാസി ഗ്രാമത്തിലാണ് ആക്രമണം നടന്നതെന്നു പോലീസ് പറഞ്ഞു. കരിംഗഞ്ച് ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റിനു മുമ്ബാകെ ആക്രമണത്തിനിരയായ സ്ത്രീ പരാതി നല്‍കിയെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ലെന്നും മുഖ്യപ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും ആസാം ഡിജിപി കുലധര്‍ സൈക്കിയ പറഞ്ഞു.
Post Your Comments