Latest NewsKerala

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ ഉപയോഗമില്ലാത്ത സാധനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം

ഉപയോഗശൂന്യമായ ഫർണിച്ചർ, കംപ്യൂട്ടറുകൾ, പ്രിന്ററുകൾ, ഇലക്ട്രോണിക് സാധനങ്ങൾ തുടങ്ങിയവ നടപടിക്രമങ്ങൾ പാലിച്ച് ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലുമുള്ള ഉപയോഗമില്ലാത്ത ഉപകരണങ്ങൾ ഒഴിവാക്കാൻ നിർദേശം.

ഉപയോഗശൂന്യമായ ഫർണിച്ചർ, കംപ്യൂട്ടറുകൾ, പ്രിന്ററുകൾ, ഇലക്ട്രോണിക് സാധനങ്ങൾ തുടങ്ങിയവ നടപടിക്രമങ്ങൾ പാലിച്ച് ഒഴിവാക്കാനാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകിയത്.

പോലീസ് സ്റ്റേഷനുകളിലും പരിസരങ്ങളിലും ഇത്തരത്തിലുള്ള ഉപയോഗമില്ലാത്ത വസ്തുക്കൾ കൂടിക്കിടക്കുന്നതു സ്ഥലസൗകര്യം കുറയ്ക്കുകയും ആരോഗ്യപ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡിസംബറിനുള്ളിൽ അവ ഒഴിവാക്കാൻ ലോക്‌നാഥ് ബെഹ്‌റ നിർദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button