വാഷിങ്ടൺ: എച്ച്-4 വിസക്കാർക്ക് ജോലി ചെയ്യാനുള്ള അനുവാദം മൂന്നു മാസത്തിനുള്ളിൽ റദ്ദാക്കുമെന്ന് സർക്കാർ ഫെഡറൽ കോടതിയെ അറിയിച്ചു. എച്ച്-4 വിസ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യക്കാരായ സ്ത്രീകളാണ്.
എച്ച്-1ബി വിസക്കാരുടെ പങ്കാളികൾക്ക് അമേരിക്കയിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്ന വിസയാണ് എച്ച്-4. ഇന്ത്യൻ െഎ.ടി വിദഗ്ധരുടെ പങ്കാളികളാണ് എച്ച്-4 വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. ഒബാമയുടെ കാലത്താണ് ഇൗ സംവിധാനം ഏർപ്പെടുത്തിയിരുന്നത്.
എച്ച്-4 വിസക്ക് ജോലി ചെയ്യാൻ അനുവാദം നൽകുന്നത് റദ്ദാക്കുന്ന നിയമം കൊണ്ടു വരുന്നതിൽ മൂന്നാം തവണയാണ് സർക്കാർ താമസം വരുത്തുന്നത്. ഫെബ്രുവരി 28നും മെയ്22നും ആഗ്സ്ത് 20നും നിയമ നിർമ്മാണത്തിലെ പുരോഗതി കോടതിയെ അറിയിച്ചിരുന്നു.
Post Your Comments