Latest NewsInternational

എച്ച്​-4 വിസയിൽ തൊഴിൽ ചെയ്യാനുളള അവസരം മൂന്ന് മാസം കൂടി, പുതിയ നിബന്ധന വരുത്തി യു.എസ്

വിസ സംവിധാനം ദുരുപയോഗം ചെയ്യുന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ വിസാ നയം പുനഃപരിശോധിക്കുന്നത്

വാഷിങ്​ടൺ: എച്ച്​-4 വിസക്കാർക്ക്​ ജോലി ​ചെയ്യാനുള്ള അനുവാദം മൂന്നു മാസത്തിനുള്ളിൽ റദ്ദാക്കുമെന്ന്​ സർക്കാർ ​ഫെഡറൽ കോടതിയെ അറിയിച്ചു. എച്ച്​-4 വിസ ഗുണഭോക്​താക്കളിൽ ഭൂരിഭാഗവും ഇന്ത്യക്കാരായ സ്​ത്രീകളാണ്​.

എച്ച്​-1ബി വിസക്കാരു​ടെ​ പങ്കാളികൾക്ക്​ അമേരിക്കയിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്ന വിസയാണ്​ എച്ച്​-4. ഇന്ത്യൻ ​െഎ.ടി വിദഗ്​ധരുടെ പങ്കാളികളാണ്​ എച്ച്​-4 വിസയുടെ ഏറ്റവും വലിയ ഗുണഭോക്​താക്കൾ. ഒബാമയുടെ കാലത്താണ്​ ഇൗ സംവിധാനം ഏർപ്പെടുത്തിയിരുന്നത്​.

എച്ച്​-4 വിസക്ക്​ ജോലി ​ചെയ്യാൻ അനുവാദം നൽകുന്നത്​ റദ്ദാക്കുന്ന നിയമം കൊണ്ടു വരുന്നതിൽ മൂന്നാം തവണയാണ്​ സർക്കാർ താമസം വരുത്തുന്നത്​. ഫെബ്രുവരി 28നും മെയ്​22നും ആഗ്​സ്​ത്​ 20നും നിയമ നിർമ്മാണത്തിലെ പുരോഗതി കോടതിയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button