ലക്നൗ• ഡോ. കഫീല്‍ഖാനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ജില്ലാ ആശുപത്രിയില്‍ കുട്ടികളെ പരിശോധിച്ചെന്ന് ആരോപിച്ച് ബഹ്റായിച്ച് പോലീസാണ് കഫീലിനെ അറസ്റ്റ് ചെയ്തത്. പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ക്ക് അനധികൃതമായി ചികിത്സ നല്‍കിയെന്നാണ് ആരോപണം.
ഉത്തര്‍പ്രദേശില്‍ പടര്‍ന്നുപിടിക്കുന്ന ദുരൂഹ പനിയുമായി ചികിത്സയ്ക്കെത്തിയ കുട്ടികളെയാണ് കഫീല്‍ ഖാന് പരിശോധിച്ചത്. ദുരൂഹ പനി എന്ന സര്‍ക്കാര്‍ വാദം തള്ളിക്കളഞ്ഞ കഫീല്‍ ഖാനും കൂട്ടരും പനിയുടെ ലക്ഷണങ്ങള്‍ എന്സിഫിലിറ്റിസുമായി സാമ്യമുള്ളവയാണെന്നു വാദിക്കുന്നു. കഫീല്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തെന്നും അദ്ദേഹത്തെ കാണാന്‍ തങ്ങളെ അനുവദിച്ചില്ലെന്നും കഫീലിന്റെ സഹോദരന് ആരോപിച്ചു. ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത പനി ബാധിച്ച് യുപിയില്‍ 45 ദിവസത്തിനിടെ 70 കുട്ടികളാണ് മരിച്ചത്.
നേരത്തെ, ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 60 കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതുമായി ബന്ധപ്പെട്ട് ഖാനെ യു.പി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഏഴ് മാസത്തിനു ശേഷമാണ് ജയില്‍ മോചിതനായത്.
Post Your Comments