തിരുവനന്തപുരം: പ്രളയദുരന്തത്തിൽ നിന്ന് കേരളത്തെ കൈപിടിച്ച് ഉയർത്താനായി ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന സാലറി ചലഞ്ച് ഇന്ന് അവസാനിക്കും. ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് വിസമ്മതപത്രം ഇന്ന് നൽകാം. വിസമ്മതം അറിയിച്ചില്ലെങ്കില്‍ പത്ത് ഘടുക്കളായി ഒരു മാസത്തെ സാലറി സര്‍ക്കാര്‍ പിടിക്കും. അവധി ആനുകൂല്യം ഉള്‍പ്പെടെയുള്ള സൗകര്യം പ്രയോജനപ്പെടുത്തി സാലറിചലഞ്ചില്‍ നല്ലൊരു ഭാഗം ജീവനക്കാരാണ് പങ്കാളികളാകുന്നത്.
70 ശതമാനം ജീവനക്കാരെങ്കിലും ചലഞ്ചില്‍ ഭാഗമാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. സാലറി ചലഞ്ചിന് സമാനമായി പെന്‍ഷന്‍കാരില്‍നിന്ന് ഒരു മാസത്തെ പെന്‍ഷന് തുല്യമായ തുകയും സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നുണ്ട്. അതേസമയം സാലറി ചലഞ്ചില്‍ കൂടുതല്‍ തവണകള്‍ അനുവദിക്കണമെന്നും പ്രളയത്തില്‍പ്പെട്ടവരെ ഒഴിവാക്കണമെന്നുമുള്ള ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്.
Post Your Comments