കോട്ടയം: കോട്ടയത്ത് മൂന്നു ക്രിസ്ത്യൻ പുരോഹിതർ ബിജെപി അംഗത്വം എടുത്തു. ഒരു സ്വകാര്യ ചടങ്ങിലാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരൻ പിള്ളയുടെയും കോട്ടയം ജില്ലാ പ്രസിഡന്റ് എൻ ഹരിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ഇവർ മെമ്പർഷിപ് എടുത്തത്. യാക്കോബായ സഭയിലെ പുരോഹിതന്മാരാണ് മെമ്പർഷിപ് എടുത്തത്.
ഫാദര്‍ .ജെ മാത്യൂ മണവത്ത് മണര്‍കാട്, ഫാദര്‍ .ഗീവര്‍ഗീസ് കിഴക്കേടത്ത് മണര്‍കാട് ഡീക്കന്‍, ആഡ്രൂസ് മംഗലത്ത് ഇടുക്കി ഡീക്കന്‍ ,ജിതിന് കുര്യാക്കോസ് മൈലക്കാട്ട് മണര്‍കാട്
ഫാദര്‍ .തോമസ് കുളത്തുംഗല്‍ എന്നിവരാണ് അംഗത്വം എടുത്തവർ
കൂടാതെ സഭയുടെ തലപ്പത്തിരിക്കുന്ന ഒരു വ്യക്തിയും മെമ്പർഷിപ് എടുത്തിട്ടുണ്ട്. ബിജെപിയുടെ കാഴ്ചപ്പാടുകളിലും പ്രവർത്തനങ്ങളിലും ആകൃഷ്ടരായാണ് ഇവർ അംഗത്വം എടുത്തതെന്ന് പ്രസംഗത്തിൽ പറഞ്ഞു. ബിജെപിയിൽ നിന്ന് ഒരുപാട് നല്ല കാര്യങ്ങൾ പഠിക്കാൻ സാധിച്ചെന്നാണ് ഇവർ പറഞ്ഞത്.
ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ നോബിൾ മാത്യു , ബിജെപി എൻ ആർ ഐ സെൽ ജില്ലാ അധ്യക്ഷൻ ജിബി ഗോപാലൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post Your Comments