കാന്‍ബറ: ഈ വര്‍ഷാവസാനം ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്ന് മുന്നറിയിപ്പുമായി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. ഇംഗ്ലണ്ടില്‍ 1-4 ന് ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യയുടെ പ്രകടനം മുൻനിർത്തിയാണ് ഇക്കാര്യം പറഞ്ഞത്.
ടീമിന്റെ പ്രകടനത്തിന്റെ പേരില്‍ വിരാട് കൊഹ്‌ലിയുടെ ക്യാപ്റ്റന്‍സിക്കെതിരെ ഉയർന്നു വന്ന വിമർശനങ്ങൾക്ക് അദ്ദേഹം തന്റെ എതിർപ്പ് അറിയിച്ചു. ക്യാപ്റ്റന്റെ വരുതിയില്‍ കളിയുടെ നിയന്ത്രണം പൂര്‍ണ്ണമായും വന്നുകൊള്ളണമെന്നില്ല. അത് നല്ലപോലെ അറിയാവുന്ന ആളാണ് താൻ. എല്ലാം ഒരു ടീം വര്‍ക്കാണെന്നും ഫീല്‍ഡിനകത്തും പുറത്തും ടീമിനെ കുറിച്ച് ഓരോരുത്തര്‍ക്കും വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് ടി20യും, നാല് ടെസ്റ്റ് സീരീസും, മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം അടുത്ത നവംബറിലാണ് നടക്കുക
Post Your Comments