Latest NewsCareer

സ്റ്റീല്‍ പ്ലാന്റില്‍ തൊഴിലവസരം

രാഷ്ട്രീയ ഇസ്പത്ത് നിഗം ലിമിറ്റഡിന്റെ (ആര്‍.ഐ.എന്‍. എല്‍.) കീഴിലുള്ള വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിലെ ജൂനിയര്‍ ട്രെയിനി തസ്തികയിലെ രണ്ടുവര്‍ഷത്തെ പരിശീലനത്തിന് എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, മെറ്റലര്‍ജി, ഇന്‍സ്ട്രുമെന്റേഷന്‍ ബ്രാഞ്ചുകളിലായി ആകെ 664 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പരിശീലനം വിജകരമായി പൂര്‍ത്തിയാക്കുന്നവരെ സ്ഥിരനിയമനത്തിന് പരിഗണിക്കും. പരിശീലന സമയത്തെ ആദ്യ വർഷം 10,700 രൂപയും രണ്ടാംവര്‍ഷം 12,200 രൂപയും സ്‌റ്റൈപ്പെന്‍ഡായി ലഭിക്കും. സ്ഥിരം നിയമനം ലഭിച്ചാൽ 16,800- 24,110 രൂപ സ്കെയിലിൽ ശമ്പളം ലഭിക്കും.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷ, വൈദ്യപരിശോധന,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാവില്ല. ചെന്നൈ, ഹൈദരാബാദ്, മുംബൈ, വിശാഖപട്ടണം തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍വെച്ചാവും എഴുത്തുപരീക്ഷ നടക്കുക.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :

അവസാന തീയതി : സെപ്റ്റംബര്‍ 25

അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ബന്ധപെടുക :vizagsteel

ഫോൺ – 0891-2740405
മെയിൽ ഐഡി : recruitment@vizagsteel.com

shortlink

Related Articles

Post Your Comments

Related Articles


Back to top button