അബുദാബി : യുഎഇയില്‍നിന്ന് നാട്ടിലേയ്ക്ക് പ്രവാസികളുടെ പണമൊഴുക്ക്. വിദേശികള്‍ സ്വന്തം നാടുകളിലേക്ക് അയച്ചത് 8800 കോടി ദിര്‍ഹം. ഈ വര്‍ഷം ആദ്യ ആറു മാസത്തെ കണക്കനുസരിച്ച് വിദേശികള്‍ അയയ്ക്കുന്ന പണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 13.1 ശതമാനം വര്‍ധനയുണ്ട്. 2017ല്‍ ഇതേ കാലയളവില്‍ 7780 കോടി ദിര്‍ഹമായിരുന്നു അയച്ചത്. യുഎഇ സെന്‍ട്രല്‍ ബാങ്കാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഈ വര്‍ഷം ആദ്യ പാദത്തില്‍ 4350 കോടിയാണ് വിദേശികള്‍ സ്വന്തം നാടുകളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 17.3 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 4440 കോടി ദിര്‍ഹമായി വര്‍ധിച്ചു. 2017 രണ്ടാം പാദത്തെക്കാള്‍ 8.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 4070 കോടി ദിര്‍ഹമായിരുന്നു. ഇതില്‍ 3480 കോടിയും വിവിധ എക്സ്ചേഞ്ചുകള്‍ വഴിയും 960 കോടി ദിര്‍ഹം ബാങ്കുകള്‍ വഴിയുമാണ് അയച്ചത്.
Post Your Comments