Latest NewsAutomobile

മാലിന്യ സംസ്‌കരണത്തിനുള്ള വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ്

സ്വഛ് ഭാരത് മിഷന്റെ ഭാഗമായി നിരവധി മുനിസിപ്പാലിറ്റികളില്‍ മാലിന്യ സംസ്‌കരണ സാമഗ്രികള്‍ ടാറ്റ വിതരണം ചെയ്യുന്നുണ്ട്

ഇന്ത്യൻ വിപണിയിൽ മാലിന്യ സംസ്‌കരണത്തിനുള്ള വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി ടാറ്റ മോട്ടോഴ്‌സ്. വാട്ടര്‍ ടാങ്കറുകള്‍, റോഡ് വൃത്തിയാക്കാനും മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കാനും സഹായിക്കുന്ന വാഹനങ്ങളാണ് ടാറ്റ അവതരിപ്പിച്ചത്. സ്വഛ് ഭാരത് മിഷന്റെ ഭാഗമായി നിരവധി മുനിസിപ്പാലിറ്റികളില്‍ മാലിന്യ സംസ്‌കരണ സാമഗ്രികള്‍ ടാറ്റ വിതരണം ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഈ ദൗത്യത്തിനായി വാഹനങ്ങൾ വികസിപ്പിച്ചത്.

TATA

എസ്‌എച്ച്‌ടി ട്വിന്‍ ബിന്‍ സൈഡ് ടിപ്പര്‍, എസ്ബിഎസ് 4 ബോക്‌സ് ടിപ്പര്‍, ഹോപ്പര്‍ ടിപ്പര്‍ ബബിന്‍ ലിഫ്റ്റര്‍, എല്‍പിടി 1613 ജെട്ടിങ് കം സക്ഷന്‍ തുടങ്ങിയ മോഡലുകളെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് വേണ്ടി രൂപം മാറ്റം വരുത്തിയാണ് വിപണിയിൽ എത്തിച്ചത്. മുംബൈയില്‍ ഈ മാസം 19 മുതല്‍ 21 വരെ നടക്കുന്ന മുനിസിപാലിക 2018 എന്ന പരിപാടിയില്‍ ടാറ്റയില്‍ നിന്ന് പുറത്തിറക്കിയ മാലിന്യ സംസ്‌കരണ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്ബനി അറിയിച്ചു.

TATA TWO

shortlink

Related Articles

Post Your Comments

Related Articles


Back to top button