Latest NewsInternational

പുണ്യപർവ്വതമായ ഹായ്ചു അഗ്നിപർവതത്തിലെത്തി കൊറിയൻ രാഷ്ട്രത്തലവന്മാർ

ആണവനിരായുധീകരണം പൂർത്തിയാക്കി സാമ്പത്തിക വികസനത്തിൽ ശ്രദ്ധിക്കുമെന്നു കിം

സോൾ: ദക്ഷിണ, ഉത്തര കൊറിയയുടെ രാഷ്ട്രത്തലവന്മാർ ഭാര്യമാരുമൊന്നിച്ചു പുണ്യപർവതമായ ഹായ്ചുവിന്റെ നെറുകയിലെത്തിയപ്പോൾ ഇല്ലാതായത് സ്പര്ഡധയുടെ കൊടുമുടികൾ.

പർവതാരോഹകൻ കൂടിയായ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ ആനന്ദമടക്കാനാകാതെ പറഞ്ഞു: ‘ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഒരിക്കലും നടക്കുമെന്നു കരുതിയതല്ല.’ 9003 അടി ഉയരമുള്ള കൊടുമുടിയുടെ പശ്ചാത്തലത്തിൽ കുടുംബസമേതം ചിത്രമെടുത്താണ് ഇരുവരും ത്രിദിന ഉച്ചകോടി അവസാനിപ്പിച്ചത്.

ഏറ്റവും വേഗം ആണവനിരായുധീകരണം പൂർത്തിയാക്കി സാമ്പത്തിക വികസനത്തിൽ ശ്രദ്ധിക്കുമെന്നു കിം പറഞ്ഞതായി നാട്ടിലെത്തിയ ശേഷം മൂൺ മാധ്യമങ്ങളോടു പറഞ്ഞു.

shortlink

Post Your Comments


Back to top button