Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsHealth & Fitness

ശ്വാസം മുട്ടുന്നുണ്ടോ വീട്ടിലും ഓഫീസിലും ശുദ്ധവായു നിറയ്ക്കാം

വീട്ടിലും ഓഫീസിലും ചടഞ്ഞുകൂടിയിരുന്ന് മടുക്കുമ്പോള്‍ അല്‍പ്പം ശുദ്ധവായു ശ്വസിക്കണമെന്ന ആഗ്രഹം തോന്നാത്തവരുണ്ടാകില്ല. പ്രത്യേകിച്ചും അലര്‍ജിയോ ശ്വാസതടസമോ ഉള്ളവര്‍ക്ക്. ഫ്‌ളാറ്റിലും ബഹുനില കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്നവര്‍ അതെങ്ങനെ സാധ്യമാകും എന്ന് നിരാശപ്പെടുന്നവരാകും. എന്നാല്‍ അതിനി വേണ്ട. നിങ്ങളുടെ വീടും ഓഫീസും സ്വാഭാവികമായി ശുദ്ധീകരിച്ച് നല്ല വായു സഞ്ചാരമുള്ളതാക്കാന്‍ വഴിയുണ്ട്.

വായുവിലെ മാലിന്യങ്ങള്‍ അകറ്റി ശുദ്ധമാക്കാനും കണ്ണുകള്‍ക്ക് സുഖദമായ പച്ചപ്പ് നല്‍കാനും കഴിയുന്ന ചില സസ്യങ്ങളുണ്ട്. മുമ്പ് വീടിന് ചുറ്റും പ്രായമായവരും കുട്ടികളും ചെടികള്‍ നട്ടുപടിപ്പിക്കുന്ന പതിവുണ്ടായിരുന്നു. തിരക്ക് കാരണം ഇതിനൊന്നും മെനക്കെടാത്തവരും ഇപ്പോള്‍ ആ വഴിക്ക് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അങ്ങനെയൊരു ചിന്ത നിങ്ങള്‍ക്കുമുണ്ടെങ്കില്‍ ഈ സസ്യങ്ങള്‍ പരിചയപ്പെടാം.

കുളിര്‍മയ്ക്കും ശുദ്ധിക്കും പനച്ചെടികള്‍

palms- pana

വളരെ എളുപ്പത്തില്‍ വളരുന്നതും കാഴ്ച്ചയിലൂടെ ആളുകളുടെ മനസിന് കുളിര്‍മ നല്‍കുന്നതുമായ സസ്യങ്ങളാണിത്. സ്വാഭാവിക ശുദ്ധീകരണ ശാലകളായ ഇവ ചുറ്റുപാടില്‍ നിന്നുള്ള ഫോര്‍മാല്‍ഡിഹൈഡും ബെന്‍സീന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയും നീക്കം ചെയ്യുന്നു.

സമാധാനം പകരുന്ന ആമ്പലുകള്‍

Peace Lilies -ampal

പ്രകൃതിയിലടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ പുറത്തുകളയുന്നതിന് ആമ്പല്‍ച്ചെടികള്‍ക്ക് കഴിയും. ഏറെ സമയം ഉന്‍മേഷം നിലനിര്‍ത്താനും ഇത് സഹായിക്കും. 12 ഡിഗ്രിയില്‍ താഴെ വരുന്ന താപനിലയില്‍ ഇവ നന്നായി തഴച്ച് വളരും. ആരോഗ്യത്തിന് ഹാനികരമായ അസിറ്റോണ്‍, അമോണിയ, ബെന്‍സീന്‍, എഥൈല്‍ അസെറ്റേറ്റ്, ഫോര്‍മാല്‍ഡിഹൈഡ്, മീഥൈല്‍ ആല്‍ക്കഹോള്‍, െ്രെടക്ലോറെഥിലീന്‍ തുടങ്ങിയ വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനും ആമ്പല്‍ച്ചെടി വളര്‍ത്തുന്നതുവഴി കഴിയും.

വായു ശുദ്ധമാക്കാന്‍ പന്നച്ചെടികള്‍

ferns-panna chedi

ചരിത്രാതീത കാലം മുതല്‍ പരാമര്‍ശിക്കപ്പെടുന്നതാണ് ഈ ചെടികള്‍. മൃദുവായ തൂവലുകളെപ്പോലുള്ള ഇലകള്‍ ചെടിയുടെ മുന്‍ഗണന വര്‍ദ്ധിപ്പിക്കും. വായു ശുദ്ധീകരണം തന്നെയാണ് പ്രധാന ദൗത്യം.

തൊഴിലിടങ്ങള്‍ സമൃദ്ധമാക്കാന്‍ ആന്തൂറിയം

anthurium_flower

കാഴ്ച്ചയിലെ സൗന്ദര്യം മാത്രമല്ല ആന്തൂറിയത്തിന്. സമ്പാദ്യം വര്‍ധിപ്പിക്കാനും ഇതുപകരിക്കും. ആന്തൂറിയത്തിന്റെ വലിയ ഇരുണ്ട ഇലകള്‍
അമോണിയ, ഫോര്‍മാല്‍ഡിഹൈഡ്, ട്യൂലുന്‍, സെയ്‌ലിന്‍ എന്നിവയെ വലിച്ചെടുക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button