തിരുവനന്തപുരം: ഡിവൈഎഫ്ഐ യിലെ സജീവ പ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ശശി എംഎല്‍എ കുടുങ്ങും. പി.കെ.ശശിയ്ക്കെതിരായ പീഡന പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഈ മാസം 30-നു ചേരുന്ന സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയും. എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായ പാര്‍ട്ടി അന്വേഷണ കമ്മീഷന് കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കൈമാറിയിരുന്നു.
വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തെങ്കിലും ഈ മാസം 30-നും ഒക്ടോബര്‍ ഒന്നിനും ചേരുന്ന സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments