Latest NewsKerala

സിനിമയിൽ നായക വേഷം വാഗ്ദാനം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് :പ്രതി പിടിയിൽ

ആ​ര്‍.​കെ. ഫി​ലിം​സ് എ​ന്ന പേ​രി​ല്‍ നി​ര​വ​ധി സ്ഥാ​പ​നങ്ങളാണ് രാധാകൃഷ്ണന്‍ ചെ​ന്നൈ​യി​ലും എ​റ​ണാ​കു​ളത്തും നടത്തിയിരുന്നത്

നേ​മം: സിനിമയിൽ നായകനാക്കാമെന്ന് പറഞ്ഞ് 22 ലക്ഷം രൂപ തട്ടിച്ച പ്രതി പിടിയില്‍. നേ​മം ശാ​ന്തി​വി​ള കു​രു​മി പ​ര​മേ​ശ്വ​രം വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ര്‍.​കെ. മേ​നോ​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ധാ​കൃ​ഷ്ണ മേ​നോ​(58) നെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.  ഇയാള്‍ ആലപ്പുഴ തണ്ണീര്‍മുക്കം സ്വദേശിയാണ്. തമിഴ് സിനിമയില്‍ നായക വേഷം നല്‍കാമെന്ന് പറഞ്ഞ് യുവാവിന്‍റെ കയ്യില്‍ നിന്ന് പലപ്പോഴായി 22 ലക്ഷം രൂപ കൈകലാക്കിയെന്നാണ് പരാതി.

ചെ​ന്നൈ രാ​മ​പു​രം ന​ടേ​ശ​ന്‍ ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന ശി​വ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് നേ​മം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സി​നി​മ​യി​ല്‍ നാ​യ​ക​നാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച്‌ ചെ​ന്നൈ​യി​ലു​ള്ള ആ​ര്‍.​കെ. ഫി​ലിം​സി​ന്‍റെ ഓ​ഫീ​സി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും വെ​ച്ച്‌ പ​ല ത​വ​ണ​ക​ളാ​യി ശിവയുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയതായി ​ പോ​ലീ​സ് പ​റ​ഞ്ഞു. എന്നാല്‍ ചതിക്കപ്പെട്ടു എന്ന് മനസ്സിലായതോടെ പണം തിരികെ ചോദിച്ചപ്പോള്‍ ക​രാ​ര്‍ എ​ഴു​തി​കൊ​ടു​ത്ത ശേ​ഷം പ്ര​തി മു​ങ്ങു​ക​യാ​യി​രു​ന്നു.

ആ​ര്‍.​കെ. ഫി​ലിം​സ് എ​ന്ന പേ​രി​ല്‍ നി​ര​വ​ധി സ്ഥാ​പ​നങ്ങളാണ് രാധാകൃഷ്ണന്‍ ചെ​ന്നൈ​യി​ലും എ​റ​ണാ​കു​ളത്തും നടത്തിയിരുന്നത്. ഇതിന്‍റെ മറവിലാണ് പ്ര​തി ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. 2008 മു​ത​ല്‍ നി​ര​വ​ധി പേ​ര്‍ ത​ട്ടി​പ്പി​നി​ര​യാ​യി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് ഇയാള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ന്പ​റു​ക​ള്‍ മാ​റ്റി മാ​റ്റി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പിന്നീട് ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button