ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ രജിസ്ട്രി ഇന്ത്യ പുറത്തിറയ്ക്കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള
കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നാലര ലക്ഷത്തിലേറെ കുറ്റവാളികളുടെ വിവരങ്ങളാണ് ഇപ്പോള്‍ രജിസ്ട്രിയിലുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗാണ് രജിസ്ട്രി പുറത്തിറക്കിയത്.
ലൈംഗിക കുറ്റവാളികളുടെ പേരുകള്‍, ഫോട്ടോഗ്രാഫുകള്‍, റസിഡന്‍ഷ്യല്‍ അഡ്രസ്, വിരലടയാളങ്ങള്‍, ഡിഎന്‍എ സാമ്പിളുകള്‍, പാന്‍ ആധാര്‍ നമ്പറുകള്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് റജസ്ട്രി തയ്യാറാക്കിയിട്ടുള്ളത്. ദേശീയ ക്രൈം റക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) ആഭ്യന്തര മന്ത്രാലയത്തിനുമാണ് രജിസ്റ്ററിലെ വിവരങ്ങള്‍ പുതുക്കേണ്ട ചുമതല. നിയമനിര്‍വാഹകര്‍, തൊഴില്‍ ദാതാക്കള്‍, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയവര്‍ക്കായിരിക്കും വിവരങ്ങള്‍ ലഭ്യമാകുക. പൊതു ജനങ്ങള്‍ക്കിത് ലഭിക്കില്ല. ഇതോടെ ലൈംഗിക കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന് ഒമ്പതാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.
നേരത്തേ അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കനഡ, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്നീ രാജ്യങ്ങളില്‍മാത്രമായിരുന്നു ഇത്തരംവിവരങ്ങളുള്ള രജിസ്റ്റര്‍ ഉണ്ടായിരുന്നത്. ഇതില്‍ യുഎസില്‍ മാത്രമാണ് രജിസ്ട്രിയിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നുള്ളൂ.
രാജ്യത്തെ 20 മുതല്‍ 30 ശതമാനം ലൈംഗിക കുറ്റകൃത്യങ്ങള്‍ നടക്കുന്നത് അഭയകേന്ദ്രങ്ങളിലാണെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി പറഞ്ഞു. ഇവ എപ്പോഴും നിരീക്ഷണ വിധേയമാക്കാന്‍ ഡിജിപിമാരോട് മേനക ആവശ്യപ്പെട്ടു.
ജമ്മുകാശ്മീരിലെ കഠുവയില്‍ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനുശേഷം രാജ്യത്തുണ്ടായ പ്രതിഷേധമാണ് രജിസ്ട്രി തയ്യാറാക്കാനുള്ള തീരുമാനത്തിന് ഊര്‍ജം പകര്‍ന്നത്. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങള്‍ എല്ലാകാലത്തേയ്ക്കും ഇതില്‍ സൂക്ഷിക്കും. ഇതേസമയം ഗൗരവം കുറഞ്ഞ കേസുകളുടെ വിവരങ്ങള്‍ 15 വര്‍ഷത്തേയ്ക്കാണ് സൂക്ഷിക്കുക. അടുത്ത ഘട്ടത്തില്‍ പ്രായ പൂര്‍ത്തിയാവാത്ത കുറ്റവാളികളുടെ വിവരങ്ങളഉം ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം അറിയിച്ചു.
Post Your Comments