NattuvarthaLatest News

ആനത്താരകളൊരുക്കി നാടുകാണിച്ചുരം

സ്വഭാവികമാണെന്ന് തോന്നൽ ഉണ്ടാകുന്ന രീതിയിലാണ് ആനത്താരകൾ പണിയുക

എടക്കര: പരപ്പനങ്ങാടി -നാടുകാണി പാത നവീകരണപ്രവൃത്തി നടക്കുന്ന ചുരത്തിൽ ആനത്താരകൾ നിർമിക്കുന്നതിനായി വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചു.

ഒന്നാംവളവുമുതൽ ജാറംവരെയുള്ള പ്രദേശങ്ങളിൽ പത്ത് ആനത്താരകളുണ്ട്. സ്വഭാവികമായ ആനത്താരകളിൽ നിർമ്മാണം ആവശ്യമില്ലെന്ന് സംഘം വിലയിരുത്തി. സംരക്ഷണഭിത്തി പണിയുന്ന ചുരം റോഡിന്റെ താഴ്ഭാഗത്താണ് പുതിയ ആനത്താരകൾ റാമ്പുപോലെ നിർമിക്കാൻ പോകുന്നത്. മണ്ണിട്ട് കുറ്റിച്ചെടികൾ വളർത്തി സ്വഭാവികമാണെന്ന് തോന്നൽ ഉണ്ടാകുന്ന രീതിയിലാണ് ആനത്താരകൾ പണിയുന്നത്. ഇതിന് ആവശ്യമായ നിർദേശം പൊതുമരാമത്തുവകുപ്പ് അധികൃതർക്ക് നൽകി.

സ്വഭാവികമായ ആനത്താരകൾ അടഞ്ഞ രീതിയിൽ റോഡിന് ഉയർന്ന സംരക്ഷണഭിത്തി ഇവിടെ പണിതിട്ടുണ്ട്. ഇതോടെ റോഡിൽ ഇറങ്ങുന്ന ആനകൾ താഴേക്ക് പോകാൻ വഴിയില്ലാതെ ചുരത്തിൽ വലിയ ഭീതിയാണ്‌ ഉണ്ടാക്കുന്നത്. അമ്പലമുക്ക്, ആശാരിപ്പാറ പ്രദേശങ്ങളിൽ 20 മീറ്റർ വീതിയിൽ ആനത്താരകൾ പണിയും.

shortlink

Post Your Comments


Back to top button