തിരുവനന്തപുരം: കന്യാസ്ത്രീകള്ക്കല്ല, ആര്‍ക്കും ജലന്ധര്‍ ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പടാന്‍ അവകാശമില്ലെന്ന് തുറന്നടിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കന്യാസ്ത്രീയുടെ പരാതിയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പോലീസാണെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരത്തിന് എതിരല്ലെ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെന്നും വിഷയം രാഷ്ട്രീയവത്കരിക്കുന്നത് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. ബിഷപ്പിനെതിരായ പരാതി രാഷ്ട്രീയവത്കരിക്കേണ്ടതില്ല. ബിപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യം അന്വേഷണ സംഘമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments