മുളംകുന്നത്തുകാവ്: കോടികൾ ചെലവഴിച്ച് സജ്ജമാക്കിയ തൃശൂർ മെഡിക്കൽ കോളജിലെ പേ വാർഡുകൾ ജീവനക്കാരില്ലാത്തതുമൂലം അടഞ്ഞുകിടക്കുകയാണ്. നാലുമാസം മുന്പാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പേ വാർഡുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
എന്നാൽ ഇതുവരെയായിട്ടും ഈ പേ വാർഡ് രോഗികൾക്കു തുറന്നുകൊടുക്കാൻ സാധിച്ചിട്ടില്ല. ആവശ്യമായ ജീവനക്കാരെ ഇവിടേക്കു കിട്ടാത്തതാണ് പേ വാർഡ് തുറന്നുകൊടുക്കാൻ തടസമെന്നാണ് അധികൃതരുടെ വിശദീകരണം. കാലങ്ങളായുള്ള ആവശ്യമായിരുന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പേ വാർഡുകൾ വേണമെന്നുള്ളത്.
ദിവസവേതനത്തിൽ നൂറുകണക്കിനാളുകളെ അടുത്തിടെ മെഡിക്കൽ കോളജിലേക്കു ജോലിക്കെടുത്തിരുന്നുവെങ്കിലും പേ വാർഡിലേക്കു മാത്രം ആളെ കിട്ടാനില്ലെന്നത് അധികൃതരുടെ മുടന്തൻ ന്യായമാണെന്നു രോഗികളടക്കമുള്ളവർ പറഞ്ഞു.
Post Your Comments