ലണ്ടന്‍: മനുഷ്യരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കാലാവസ്ഥ നിരീക്ഷണ ഗവേഷകര്‍ മുന്നോട്ട് വെക്കുന്നത്. ഭൂമിയില്‍ ഏറ്റവും അപകടകരമായ വിധത്തിലുള്ള ചൂടെന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ധ്രുവപ്രദേശങ്ങള്‍ ഉരുകാന്‍ നിലവിലെ ചൂട് തന്നെ ധാരാളമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വെറും രണ്ട് ഡിഗ്രി കൂടി ഭൂമിയിലെ താപനില പ്രത്യേക സമയത്തേക്ക് ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ ആര്‍ട്ടിക്-അന്റാര്‍ട്ടിക് മഞ്ഞു പാളികള്‍ ഉരുകിത്തുടങ്ങുമെന്നാണ് ശാസ്ത്ര ലോകം കണക്കാക്കുന്നത്. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ ഭൂമിശാസ്ത്ര വിഭാഗമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയിരിക്കുന്നത്. ആസ്ട്രേലിയ, ന്യൂസിലാന്റ്, ജപ്പാന്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളിലെ ശാസ്ത്രഞ്ജ്ഞരും ഗവേഷണത്തില്‍ പങ്കെടുത്തിരുന്നു.
വില്‍ക്ക്സ് എന്ന പ്രദേശത്ത് നടത്തിയ ഗവേഷണത്തിലാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. സമുദ്രോപരിതലത്തില്‍ നില്‍ക്കുന്ന മഞ്ഞുമലയാണിത്. കുക്ക്, മേര്‍ട്ട്സ്, നിന്നിസ് എന്നീ മൂന്ന് മഞ്ഞുപാളികളാണ് ഇവിടെ നിലനില്‍ക്കുന്നത്.
മുന്‍കാലങ്ങളില്‍ വലിയ ചൂടുണ്ടായപ്പോള്‍ ഇതേ മഞ്ഞുപാളി ഉരുകി സമുദ്ര നിരപ്പ് ഉയര്‍ത്തിയിരുന്നു. ഈ മഞ്ഞുപാളിയുടെ അടിയില്‍ കണ്ടെത്തിയിരുന്ന അവശിഷ്ടങ്ങളുടെ അളവിനെ ആശ്രയിച്ചാണ് സമുദ്ര നിരപ്പിന്റെ ഉയരം കണക്കാക്കിയത്.
1880ന് മുന്‍പുള്ള പ്രകൃതിയേക്കാള്‍ 1 ഡിഗ്രി സെല്‍ഷ്യസ് ചൂട് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് രണ്ട് ഡിഗ്രി കൂടി ഉയര്‍ന്നാല്‍ സര്‍വ്വനാശമായിരിക്കും ഫലം. 1.5 ഡിഗ്രിയില്‍ നിര്‍ത്താനായാല്‍ വലിയ അപകടം ഒഴിവാക്കാം. എന്നാല്‍, ഇപ്പോള്‍ ആഗോളവ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന വ്യവസായശാലകളും അതുവഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വലിയ ഭീഷണി തന്നെയായി നിലനില്‍ക്കുന്നു.
ത്വയ്റ്റ്സ് മഞ്ഞുപാളിയും ഉരുകിക്കൊണ്ടിരിക്കുകയാണെന്ന് പഠനം വ്യക്തമാക്കുന്നു. 50 ബില്യണ്‍ ടണ്‍ മഞ്ഞാണ് ഓരോ വര്‍ഷവും ഉരുകി ഇല്ലാതാകുന്നത്.
Post Your Comments