
യൂറോപ്പ് മത്സരത്തില്‍ ആദ്യ വിജയം സ്വന്തമാക്കി സ്‌കോട്ടിഷ് ചാമ്പ്യന്മാരായ കെല്‍റ്റിക്ക് എഫ്സി. നോര്‍വീജിയന്‍ ക്ലബായ റോസെന്‍ബര്‍ഗിനെയാണ് പരാജയപ്പെടുത്തിയത്. ചാമ്പ്യന്‍സ് ലീഗ് ക്വാളിഫയറില്‍ റോസെന്‍ബര്‍ഗിനെ കെല്‍റ്റിക്ക് പരാജയപ്പെടുത്തിയിരുന്നു. റോസെന്‍ബര്‍ഗിനെതിരെയുള്ള കെല്‍റ്റിക്കിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
AEK ഏതെന്‍സിനോട് പരാജയപ്പെട്ടതാണ് യൂറോപ്പ ലീഗിലേക്ക് കെല്‍റ്റിക്ക് എത്തിപ്പെട്ടത്. പകരക്കാരനായി ഇറങ്ങിയ ലേ ഗ്രിഫിതാണ് കെല്‍റ്റിക്കിന്റെ വിജയമുറപ്പിച്ചത്. കെല്‍റ്റിക്കിനു വേണ്ടിയുള്ള ഗ്രിഫിത്തിന്റെ നൂറ്റിനാലാം ഗോളായിരുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമുള്ള ആദ്യ ഗ്രൂപ്പ് സ്റ്റേജ് ഹോം മാച്ച് വിജയമാണ് കെല്‍റ്റിക്ക് നേടിയത്.
Post Your Comments