ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ വിശ്വാസ കേന്ദ്രമായ സിബിഐ തലപ്പത്ത് തമ്മിലടി രൂക്ഷമായി. സിബിഐയുടെ ഡയറക്ടര്‍മാര്‍ തമ്മിലുള്ള പോര് സംബന്ധിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സിവിസി) അന്വേഷണം തുടങ്ങി. സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരേ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന നല്‍കിയ പരാതിയിലാണ് സിവിസി പ്രാഥമിക രീതിയില്‍ വസ്തുത കണ്ടെത്തല്‍ ആരംഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് സിബിഐയുടെ തലപ്പത്തുള്ളവരുടെ തമ്മിലടി ഉണ്ടാകുന്നതും അത് വിജിലന്‍സ് കമ്മീഷന്റെ അന്വേഷണത്തിന് ഇടയാക്കുന്നതും.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് സിവിസി അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ സിവിസി കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാകേഷ് അസ്താനയുടെ പരാതിയില്‍ വസ്തുതയുണ്ടെന്നു കണ്ടെത്തിയെങ്കില്‍ മാത്രമേ തുടര്‍ നടപടികളിലേക്കു കടക്കുകയുള്ളുയെന്ന് സിവിസി അധികൃതര്‍ വെളിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments