ന്യൂഡല്‍ഹി: ഡസ്സോള്‍ട്ട് ഏവിയേഷന്‍ ഫോര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നിര്‍മിച്ച ആദ്യ റാഫേല്‍ യുദ്ധവിമാനം പറത്തി ഡപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍. വിമാനത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നിതിന് വേണ്ടിയാണ് ഫ്രാന്‍സില്‍ വച്ച് പരീക്ഷണപറക്കല്‍ നടത്തിയത്. രണ്ട് സീറ്റുള്ള വിമാനമാണ് പറത്തിയത്. ഇതിനായി നാല് ദിവസം മുന്‍പ് അദ്ദേഹം പാരിസിലെത്തിയിരുന്നു.
ഡസ്സോള്‍ട്ട് ഏവിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ജെറ്റ് നിര്‍മാണത്തിന്റെ പുരോഗതിയും നമ്പ്യാരുടെ നേതൃത്വത്തില്‍ വിലയിരുത്തി.ധാരാളം ആയുധങ്ങളും മിസൈലുകളും വഹിക്കാനുള്ള ശേഷിയുള്ളതായണ് ഈ വിമാനങ്ങള്‍. അത്യാധുനിക സാങ്കേതിക വിദ്യ ഇതിന്റെ നിര്‍മാണത്തിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം സെപ്തംബറോട് കൂടിയാകും ഇത് ഇന്ത്യയിലെത്തുക. ഡസ്സോള്‍ട്ട് ഏവിയേഷനെ വിമാന നിര്‍മാണത്തില്‍ സഹായിക്കുന്നതിന് വേണ്ടി ഇന്ത്യന്‍ വ്യോമസേനയിലെ ഒരു സംഘം നേരത്തെ മുതല്‍ ഫ്രാന്‍സിലുണ്ട്.
Post Your Comments