കാട്ടാക്കട : വില്ലേജ് ഓഫീസർ പിടികൂടിയ മണ്ണുമാന്തി യന്ത്രവും ലോറിയും തഹസിൽദാർ വിട്ടുനൽകിയത് വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണംവാങ്ങിയാണ് തഹസിൽദാർ വാഹനം ഉടമകൾക്ക് വിട്ടുനൽകിയത്. കാട്ടാക്കട താലൂക്കിൽ വീരണകാവ് വില്ലേജിൽ 13 നാണ് സംഭവം നടന്നത്.
നക്രാംചിറ സ്വദേശിയുടേതാണ് വാഹനം. മണ്ണടിക്കുന്നതിന്റെ ഇടയിലാണ് വീരണകാവ് വില്ലേജ് ഓഫീസർ വാഹനം കസ്റ്റഡിയിലെടുത്തത്. പിന്നീട് വാഹനം പോലീസിന് കൈമാറിയിരുന്നു. എന്നാൽ താലൂക്കിൽ നിന്ന് കത്ത് വന്നതോടെ പോലീസ് വാഹനങ്ങൾ വിട്ടുനൽകി. സാധാരണ ഇത്തരം വാഹനങ്ങൾ കളക്‌ടർക്ക് കൈമാറുകയാണ് പതിവ്.
സംഭവം വിവാദമായതോടെ വീട് വെയ്ക്കാൻ മണ്ണിടിക്കുന്നുവെന്ന് പറഞ്ഞതുകൊണ്ടാണ് വാഹനം വിട്ടുനല്കിയതെന്ന് തഹസിൽദാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000 രൂപ വാങ്ങിയെന്നും തഹസിൽദാർ പറഞ്ഞു.
Post Your Comments