കൊച്ചി : വിപണിയിൽ എത്തി ആറു മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം യൂണിറ്റിന്റെ വിൽപ്പന നേട്ടം കൈവരിച്ച് ടിവിഎസ് എന്‍ടോര്‍ക് 125. 2018 ഫെബ്രുവരിയിലാണ് സ്കൂട്ടർ വിപണിയിൽ എത്തുന്നത്.
പുതുതലമുറയില്‍ നിന്ന് എന്‍ടോര്‍ക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും തങ്ങളുടെ ആദ്യ 125 സിസി സ്‌കൂട്ടറായ ടിവിഎസ് എന്‍ടോര്‍ക് 125, ഇന്ത്യയിലെ ആദ്യ ബ്ലൂടൂത്ത് കണക്ടഡ് സ്‌കൂട്ടര്‍ ആണെന്നും ടിവിഎസ് മോട്ടോര്‍ കമ്ബനി വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിംഗ്) അനിരുദ്ധ ഹാല്‍ദാര്‍ വ്യക്തമാക്കി. അതേസമയം ഉത്സവ കാല വിപണി ലക്ഷ്യമിട്ടു ബ്രാന്‍ഡ് മെറ്റാലിക് റെഡ് എന്ന പുതിയ നിറത്തിലുള്ള എന്‍ടോര്‍ക്കും അവതരിപ്പിച്ചു.
ടിവിഎസ് റേസിങ്ങ് പെഡിഗ്രി അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്ത. സിവിടിഐആര്‍ഇവിവി വാല്‍വ് 125 എഞ്ചിന്‍ ആണ് പ്രധാന പ്രത്യേകത. സ്‌റ്റെല്‍ത്ത് വിമാനത്തിൽ പ്രചോദനം ഉൾക്കൊണ്ടാണ് രൂപകൽപ്പന.സിഗ്‌നേച്ചര്‍ ടെയില്‍, എല്‍ഇഡി ടെയില്‍ ലാമ്ബുകള്‍,55 സവിശേഷതകളടങ്ങിയ ഡിജിറ്റൽ, സ്പീഡോമീറ്റര്‍ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. മാറ്റ് യെല്ലോ, മാറ്റ് ഗ്രീന്‍, മാറ്റ് റെഡ്, മാറ്റ് വൈറ്റ്,മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ എന്നീ നിറങ്ങളിലും ലഭ്യമായ സ്കൂട്ടറിന് 65,000 രൂപയാണ് കൊച്ചി എക്സ് ഷോറൂം വില
Post Your Comments