Latest NewsGulf

വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമം; ഇന്ത്യക്കാരന് ദുബായിൽ സംഭവിച്ചത്

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വിസ ആവശ്യങ്ങള്‍ക്ക് വേണ്ടി

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ച ഇന്ത്യക്കാരന് കിട്ടിയത് എട്ടിന്റെ പണി. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ വിസ ആവശ്യങ്ങള്‍ക്ക് വേണ്ടി 39 വയസുകാരനായ പിആര്‍ഒ സ്ഥിരമായി ഉദ്ദ്യോഗസ്ഥനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഒരു ദിവസം മറ്റ് സംശയങ്ങള്‍ ചോദിക്കാനെന്ന പേരില്‍ ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്ബര്‍ ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുള്ളില്‍ ഉദ്യോഗസ്ഥനെ വിളിച്ച്‌ ഓരോ ഇടപാടിനും താന്‍ 50 ദിര്‍ഹം വീതം നല്‍കാമെന്ന് പറയുകയായിരുന്നു.

എന്നാൽ ഇമിഗ്രേഷന്‍ ഓഫീസര്‍ സംഭവം തന്റെ തൊഴില്‍ മേധാവിയെ അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം, കൈക്കൂലി വാങ്ങാമെന്ന് ഇന്ത്യക്കാരനെ അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇക്കാര്യം പൊലീസിനെയും അറിയിച്ചു. ഓഫീസിലെത്തി പണം നല്‍കുന്നതിനിടെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. മൂന്ന് മാസം തടവ് ശിക്ഷയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയായാല്‍ നാടുകടത്തും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button