കാട്ടാക്കട : മൂന്നാഴ്ചയിൽ രണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ മുപ്പതോളം വീടുകളിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ. പാറശാല സ്വദേശി സതികുമാറി(52)നെ കാട്ടാക്കട സിഐ വി.കെ.വിജയരാഘവനും സംഘവും അറസ്റ്റു ചെയ്തു.
നെയ്യാർഡാം, കാട്ടാക്കട സ്റ്റേഷൻ പരിധിയിലെ വീടുകളിൽ രാത്രിയെത്തി സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിക്കുകയും നിരവധി വീടുകളിൽനിന്ന് പണവും സ്വർണവും കവരുകയും ചെയ്ത കേസിലെ പ്രതിയാണു ഇയാൾ. നിരവധി പരാതികൾ ഇയാളക്കെതിരെ പോലീസ് സ്റ്റേഷനിൽഎത്തിയിട്ടുണ്ട്.മോഷണം തുടർന്നുവന്ന സാഹചര്യത്തിൽ പല സ്ഥലത്തും നാട്ടുകാർ രാത്രി കാവലിരുന്നു.
തിങ്കൾ രാത്രി ആലമുക്കിനു സമീപം സംശയാസ്പദമായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ട സതികുമാർ ഓടി രക്ഷപ്പെട്ടു. രാത്രി തന്നെ പെട്രോളിങ്ങിലായിരുന്ന പോലീസിന്റെ സഹായത്തോടെ പിടികൂടിയ സതികുമാറിനെ ചോദ്യം ചെയ്തപ്പോഴാണു കവർച്ചകൾ പുറത്തായത്. ഇയാളുടെ പാറശാലയുള്ള വീട്ടിൽ തെളിവെടുപ്പു നടത്തവെ മോഷ്ടിച്ച 12,000രൂപയും 86 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments