ന്യൂഡല്‍ഹി: ആളുകളെ അമ്പരപ്പിച്ചുകൊണ്ട് മെട്രോ ട്രെയിനിൽ യാത്ര ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ദ്വാരകയില്‍ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു മോദിയുടെ മെട്രോ യാത്ര. റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ മോട്രോ യാത്ര തിരഞ്ഞെടുത്ത മോദി 18 മിനിറ്റ് കൊണ്ടാണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. വി.വി.ഐ.പി സുരക്ഷയോടെയുള്ള ഒരു മെട്രോ യാത്രയായിരുന്നെങ്കിലും എല്ലാവരോടൊപ്പം സെല്‍ഫി എടുക്കാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തുകയുണ്ടായി.
Post Your Comments