Latest NewsKerala

വ​നി​താ ക​മ്മീഷ​നെതിരേ നൽകിയ ഹർജി പി​.സി. ജോ​ര്‍​ജ് പിൻവലിച്ചു

ക​​​മ്മീ​​ഷ​​​ന്‍ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​യി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​​​കി​​​യ ​ശേ​​​ഷം

കൊ​​​ച്ചി: ജലന്ധർ ബിഷപ്പ് ക​​​ന്യാ​​​സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ​​​കന്യാസ്ത്രീക്കെതിരെ ന​​​ട​​​ത്തി​​​യ മോ​​​ശം പ​​​രാ​​​മ​​​ര്‍​​​ശം നടത്തിയ പി.​​​സി. ജോ​​​ര്‍​​​ജ് എം​​​എ​​​ല്‍​​​എ ദേ​​​ശീ​​​യ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​ന്‍ നോട്ടീസ് അയച്ചിരുന്നു. എന്നാൽ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​നെതിരെ പി.​​​സി. ജോ​​​ര്‍​​​ജ് ന​​​ല്‍​​​കി​​​യ ഹർജി പിൻവലിച്ചു.

ക​​​മ്മീ​​ഷ​​​ന്‍ മു​​​ന്പാ​​​കെ ഹാ​​​ജ​​​രാ​​​യി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​​​കി​​​യ ​ശേ​​​ഷം ഹ​​​ര്‍​​​ജി പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ഹ​​​ര്‍​​​ജി​​​യി​​​ല്‍ സ്വീ​​​ക​​​രി​​​ച്ച​​​ത്. തു​​​ട​​​ര്‍​​​ന്നാ​​​ണ് ഹ​​​ര്‍​​​ജി പി​​​ന്‍​​​വ​​​ലി​​​ച്ച​​​ത്. ജ​​ല​​ന്ധ​​ര്‍ ബി​​​ഷ​​​പ്പി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച ക​​​ന്യാ​​​സ്ത്രീ​​​ക്കും ഇ​​​വ​​​ര്‍​​​ക്കൊ​​​പ്പ​​​മു​​​ള്ള മ​​​റ്റു ക​​​ന്യാ​​​സ്ത്രീ​​​ക​​​ള്‍​​​ക്കു​​​മെ​​​തി​​​രേ അ​​​പ​​​കീ​​​ര്‍​​​ത്തി​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ര്‍​​​ശം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​ണു ദേ​​​ശീ​​​യ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ ജോ​​ര്‍​​ജി​​നു നോ​​​ട്ടീ​​​സ് ന​​​ല്‍​​​കി​​​യ​​​ത്.

ഈ ​​​മാ​​​സം 20 നാ​​​ണ് പി.സി ജോർജ് ക​​​മ്മീഷന് മുമ്പിൽ ഹാ​​​ജ​​​രാ​​​കേ​​​ണ്ട​​​ത്. ത​​​നി​​​ക്ക് 17 നാ​​​ണ് നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ച​​​തെ​​​ന്നും ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടെ​​​ന്നും ജോ​​​ര്‍​​​ജ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ത​​​നി​​​ക്കെ​​​തി​​​രേ ക​​​മ്മീ​​ഷ​​​ന്‍ ന​​​ല്‍​​​കി​​​യ നോ​​​ട്ടീ​​​സ് റ​​​ദ്ദാ​​​ക്ക​​​ണം, നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന നി​​​ര്‍​​​ദേ​​​ശം ഒ​​​ഴി​​​വാ​​​ക്ക​​​ണം, ഇ​​​ത​​​ല്ലെ​​​ങ്കി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ ക്യാ​​​ന്പ് സി​​​റ്റിം​​​ഗ് ന​​​ട​​​ത്തി ത​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം കേ​​​ള്‍​​​ക്ക​​​ണം എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള ആ​​​വ​​​ശ്യ​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹം ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button