തിരുവനന്തപുരം: നിഷ് വിഷയത്തിൽ കേന്ദ്ര പിൻമാറ്റം അപലനീയമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. നിഷ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ്) കേന്ദ്ര സര്‍വകലാശാലയാക്കുമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറിയത് അപലപനീയമാണെന്ന് മന്ത്രി വ്യക്തമാക്കി. എയിംസിന് പിന്നാലെ നിഷിന്റെ കാര്യത്തിലും സംസ്ഥാനത്തിന് നല്‍കിയ വാഗ്ദാനത്തില്‍ നിന്നും കേന്ദ്രം പിന്നോട്ട് പോയത് ഒരിക്കലും ന്യായീകരിക്കാനാകാത്തതാണ്.
ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ നിഷിന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കേള്‍വിക്കും സംസാരത്തിനും ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കായി 1997ല്‍ നയനാര്‍ സര്‍ക്കാരാണ് നിഷ് സ്ഥാപിച്ചത്.
Post Your Comments