കേരള ബ്ലാസ്റ്റേഴ്സിനായി ഇറങ്ങുന്നവരും അതിനായി പ്രവര്‍ത്തിക്കുന്നവരും വെറും ഒരു ക്ലബിനെ മാത്രമല്ല മറിച്ച് ഒരു നാടിനെ മൊത്തമാണ് പ്രതിനിധീകരിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജെയിംസ്. ലീഗിന് മുന്നോടിയായി മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രീസീസണില്‍ ടീമിന്റെ ഒത്തിണക്കം നല്ലതായിരുന്നു, അതുകൊണ്ട് തന്നെ ടീമില്‍ നല്ല പ്രതീക്ഷയുണ്ട്. ഗ്രൗണ്ടില്‍ ഇത്തവണ എല്ലാവരും 100 ശതമാനം നല്‍കുമെന്നാണ് തന്റെ പ്രതീക്ഷ. ഇന്ത്യന്‍ ഫുട്ബോള്‍ താരങ്ങള്‍ മെച്ചപ്പെടുന്നുണ്ടെന്ന് ഒരോ സീസണിലും വ്യക്തമാകുന്നുണ്ടെന്നും ഡേവിഡ് ജെയിംസ് പറയുകയുണ്ടായി.
Post Your Comments