KeralaLatest News

തെക്കന്‍ കേരളത്തില്‍ കനത്ത മഴ : ശക്തമായ ഇടിമിന്നലിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. തെക്കന്‍ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആണ് മഴ ലഭിക്കാന്‍ സാധ്യത. ശനിയാഴ്ച രാവിലെവരെയായിരിക്കും മഴക്ക് സാധ്യതയുള്ളത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴയക്ക് കാരണം. വരുംദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതുമൂലം ആന്ധ്ര, ഒറീസ, തമിഴ്നാട് എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button