NattuvarthaLatest News

ലഹരിഗുളിക വിൽപ്പന; മൂന്ന് പേർ പിടിയിൽ

കഠിനമായ വേദന സംഹാരിയായ 10 ഗുളികളകൾ അടങ്ങുന്ന ഒരു സ്ട്രിപ്പിന് 40 രൂപയാണ്

തിരുവനന്തപുരം : വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരിഗുളിക വിൽപ്പന നടത്തിയ മൂന്ന് പേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. മുട്ടത്തറ സ്വദേശി മുജീബ് റഹ്മാൻ , പൂന്തുറ പുതുവൽ വീട്ടിൽ മാഹീൻകണ്ണ്, കന്യാകുമാരി സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്.

നൈയ്യാറ്റിൻകര പഴയ ഉച്ചക്കടയിൽനിന്നാണ് ജില്ലാ എക്‌സൈസ് ഇന്റലിജൻസും ജില്ലാ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും പ്രതികളെ പിടികൂടിയത്.വിവിധ ഇനത്തിൽപെട്ട 730 ലഹരി മരുന്ന് ഗുളികകളും 13 കുപ്പി കഫ് സിറപ്പും ഇവരിൽനിന്ന് കണ്ടെടുത്തു.

കഠിനമായ വേദന സംഹാരിയായ 10 ഗുളികളകൾ അടങ്ങുന്ന ഒരു സ്ട്രിപ്പിന് 40 രൂപയാണ് മെഡിക്കൽ ഷോപ്പിലെ വില. എന്നാൽ ഇത് ലഹരിമരുന്നായി ആവശ്യക്കാർക്ക് സ്ട്രിപ്പ് ഒന്നിന് 1000 രൂപാ നിരക്കിലാണ് പ്രതികൾ വിൽപ്പന നടത്തിയിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button