![](/wp-content/uploads/2018/09/dc-cover-jac2t7tgkpeirq0b0a.jpg)
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ രണ്ടാംദിവസും അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനുള്ള സാധ്യത ഇന്നത്തെ ചോദ്യംചെയ്യലിനു ശേഷം തീരുമാനിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.. അന്വേഷണസംഘത്തിനു സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും ജാമ്യാപേക്ഷ തടസ്സമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഷപ്പ് ജാമ്യഹര്‍ജി നല്‍കിയതിനു ശേഷം മതി അറസ്റ്റെന്നു പൊലീസ് യോഗത്തില്‍ തീരുമാനമുണ്ടായെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഡിജിപി ലോക്‌നാഥ് െബഹ്‌റയുടെ പ്രതികരണം. എന്നാല്‍ ജാമ്യഹര്‍ജിയെന്ന കീഴ്വഴക്കത്തിന്റെ പേരില്‍ അറസ്റ്റ് നീട്ടരുതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നെന്നാണ് സൂചന.
Post Your Comments