ലണ്ടന്‍: നൻമ നിറഞ്ഞ ഒരു കൂട്ടം വിദ്ധ്യാർഥികൾ നൽകിയ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ച. യുകെയിലെ ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് യൂണിവേഴ്സിറ്റിയിലെ തൂപ്പുകാരനും ഭാര്യയ്ക്കും ഹണിമൂണ്‍ ആഘോഷിക്കാന്‍ 1500 പൗണ്ട് സമാഹരിച്ച് നൽകിയത്.
തങ്ങളോട് ഏറ്റവും സ്നേഹത്തോടെ പെരുമാറുന്ന ഉത്സാഹവാനായ തൂപ്പുകാരന് അവര്‍ നല്കിയ സമ്മാനമായിരുന്നു അത്. ഹെര്‍മനും ഭാര്യയ്ക്കും ഈ സമ്മാനം നല്കാന് 230 വിദ്യാര്‍ത്ഥികളാണ് ഒത്തുചേര്‍ന്നത്. ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയിലെ അജ്ഞാത പേജായ ബ്രിസ്റ്റ്രത്സ്, മെയില്‍ ഹെര്‍മനെ ‘ഉത്സാഹവാനായ മനുഷ്യ’നെന്ന് വിശേഷിപ്പിച്ചിരുന്നു.
യാത്രയ്ക്കായുള്ള പണം സ്വീകരിക്കുന്ന ഹെര്‍മന്റെ കണ്ണ് നിറയുന്ന വീഡിയോ ജൂണില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഹെര്‍മന്റെ യാത്രയുടെ ചിത്രങ്ങള്‍ ബ്രിസ്റ്റ്രത്സ് പേജില്‍ പോസ്റ്റ് ചെയ്തു.” ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇപ്പോള്‍ ഞാന്‍ കരുതുന്നത് ഞാന്‍ കോടീശ്വരനാണെന്നാണ് ” യാത്രയെ കുറിച്ച് ഹെര്‍മന്‍ പറഞ്ഞു.
വിദ്ധ്യാർഥികളുടെ നൻമ നിറഞ്ഞ പ്രവർത്തിയും, ഹെർമന്റെ സന്തോഷം തുളുമ്പുന്ന വാക്കുകളും സോഷ്യൽ മീഡിയയിലെ ഹിറ്റ് ചാർട്ടിലാണ് ഇടം നേടിയിരിക്കുന്നത്.
Post Your Comments