കൊച്ചി: അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം നാളെ നടത്തും. അമേരിക്കയിലുള്ള മകന്‍ രവിരാജ് ഇന്നെത്തും.
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 6.45നു പാടിവട്ടം പാന്‍ജോസ് അപ്പാര്‍ട്മെന്റില്‍ കൊണ്ടുവരും. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന പ്രാര്‍ഥനാചടങ്ങുകള്‍ക്കുശേഷം 7.45നു പൊതുദര്‍ശനത്തിനായി എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാളിലേക്കു കൊണ്ടുപോകും. 10 വരെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.
ഒന്നരയോടെ പത്തനംതിട്ടയില്‍ എത്തിച്ചു മാക്കാംകുന്ന് സെന്റ് പീറ്റേഴ്സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ 3.30 വരെ പൊതുദര്‍ശനത്തിനു വയ്ക്കും.
3.45 മുതല്‍ 4.15 വരെ ഓമല്ലൂരിലെ ബന്ധുവീട്ടില്‍. അഞ്ചിനു പുത്തന്‍പീടിക നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്‌കരിക്കും.
Post Your Comments