കൊല്ലം: ആശ്രാമം സ്വദേശികളുടെ വാഹനത്തില്‍ ഇടിച്ച കാറിന്റെ ഡ്രൈവറെക്കണ്ട് നാട്ടുകാരും പൊലീസും അമ്പരന്നു. കാര്‍ ഓടിച്ചിരുന്ന യുവാവിന് രണ്ടു കൈകളും ഇല്ല. ജന്മനാ ഇരു കൈകളുമില്ലാത്ത കുന്നിക്കോട് ബോബി ഹൗസില്‍ ഷിജു(46)വാണു മദ്യപിച്ച് കാര്‍ ഓടിച്ച് കൊല്ലം ആശ്രാമം സ്വദേശികളുടെ കാറില്‍ ഇടിച്ചത്. ഇയാൾ കാലുകൾ കൊണ്ടാണ് കാറോടിച്ചിരുന്നത്. ഇന്നലെ വൈകിട്ട് അഞ്ചിന് കൊല്ലം ആശ്രാമം യൂണിയന് ഡ്രൈവിങ് സ്കൂളിന് മുൻപിലായിരുന്നു അപകടം.
ഇരു കൈകളുമില്ലാത്ത ഷിജു സ്വന്തമായി ഓട്ടോമാറ്റിക് സംവിധാനം തയാറാക്കി കാല് കൊണ്ടാണ് കാര്‍ ഓടിച്ചിരുന്നത്. കാറിനു മോട്ടോര്‍ വാഹന വകുപ്പിന്റെ അംഗീകാരമില്ലെന്നും ഷിജുവിനു ഡ്രൈവിങ് ലൈസന്‍സ് ഇല്ലെന്നും പൊലീസ് അറിയിച്ചു. നാലു മാസമായി ഇയാള്‍ വാഹനം ഓടിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
Post Your Comments