പട്ന: ലഹരി മരുന്നിനടിമകളായ ജുവനൈല്‍ ഹോമിലെ അന്തേവാസികള്‍ രണ്ടു പേരം വെടിവെച്ച് കൊന്ന് രക്ഷപ്പെട്ടു. വാര്‍ഡനെയും പതിനേഴുകാരനായ അന്തേവാസിയെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അഞ്ച് കൗമാരക്കാരാണ് ഇവിടെ നിന്നും രക്ഷപ്പെട്ടത്. ബിഹാറിലെ പൂര്‍ണിയ നഗരത്തിലെ ജൂവനൈല്‍ ഹോമിലാണ് സംഭവം നടന്നതെന്ന്് എന്‍ ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു. വാര്‍ഡനായ വിജേന്ദ്ര കുമാറാണ് കൊല്ലപ്പെട്ടത്.
ചുമയ്ക്കുള്ള മരുന്ന് ഈ കുട്ടികള്‍ ലഹരിക്കു വേണ്ടി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാര്‍ഡന്‍ ഇവരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജേന്ദ്ര കുമാര്‍ ലോക്കല്‍ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനെ സമീപിച്ചിരുന്നു. ഇത് അധികൃതര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് കുട്ടികള്‍ വളരെ രോഷാകുലരാവുകയും ബിജേന്ദ്ര കുമാറിനെയും ജൂവനൈല്‍ ഹോമിലെ മറ്റൊരു അന്തേവാസിയെയും വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇവര്‍ ഉപയോഗിച്ചിരുന്ന് മരുന്ന് വാര്‍ഡന് കാണിച്ചു കൊടുത്തന്നെ സംശയത്തെ തുടര്‍ന്നാണ് പതിനേഴുകാരനായ അന്തേവാസിയെയും ഇവര്‍ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.
കുട്ടികള്‍ക്ക് തോക്ക് കിട്ടിയത് എങ്ങനെയാണെന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെട്ട കുട്ടികളില്‍ ഒരാള്‍ ജനതാദള്‍ യുണൈറ്റഡിന്റെ പ്രാദേശിക നേതാവിന്റെ മകനും മറ്റൊരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളുമാണ്. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments