ഒരു അന്തര്‍ദ്ദേശീയ വാര്‍ത്താ പോര്‍ട്ടലാണ് ഈ വിചിത്രമായ ദാമ്പത്യ വേര്‍പിരിയല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഭര്‍ത്താവ് കുളിക്കാന്‍ പോയ സമയം അദ്ദേഹത്തിന്റെ ഫോണില്‍ നിരന്തരം സന്ദേശങ്ങള്‍ വന്ന് കൊണ്ടിരിക്കുന്നത് കണ്ട ഭാര്യ എന്തെങ്കിലും അത്യാവശ്യമായിരിക്കും എന്ന് കരുതി ഫോണ്‍ എടുത്ത് നോക്കവേയാണ് ഈ സന്ദേശം കണ്ടത്.
ഭര്‍ത്താവിന്റെ സ്പോര്‍ട്സ് ക്ലബ്ബിലെ സുഹൃത്തുക്കള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു ഗ്രൂപ്പിലെ ഭര്‍ത്താവിന്റെ ചാറ്റിങ്ങിനിടയില്‍, തന്നെ ഭര്‍ത്താവ് സ് വാ മ്പോ (SWMBO) എന്ന ഇരട്ടപ്പേര് വിളിച്ചാണ് ഒരോ കാര്യങ്ങള്‍ പറയുന്നത്. സ് വാ മ്പോ സമ്മതിക്കില്ലാ എന്നൊക്കെ..
സ്വാമ്പോ( SWMBO ) ഇതിന്റെ അര്‍ത്ഥം പിടികിട്ടാതെ ഭാര്യ ഭര്‍ത്താവിനോട് ആശ്ചര്യത്തോടെ എന്താണ് ഇനിക്ക് നല്കിയ ഇരട്ടപ്പേരിന്റെ അര്‍ത്ഥമെന്ന് തിരക്കിയപ്പോള്‍ യാതൊരു കൂസലുമില്ലാതെ ” ഷി വു മസ്റ്റ് ബി ഒബൈയ്ഡ്” എന്ന് പറയുകയായിരുന്നു. പ്രശസ്തമായ ഒരു ഇംഗ്ലീഷ് നോവലിലെ വാക്കുകളാണിത്. അനുസരിക്കേണ്ടവള്‍ എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഈ പേരാണ് കക്ഷി ഭാര്യയുടെ ഇരട്ടപ്പേരായി ചാറ്റില്‍ ഉപയോഗിച്ചത്.
ഇത് തന്നെ ഏറേ വേദനിപ്പിച്ചെന്ന് ഭാര്യ പറയുന്നു. താനുമായി നല്ല ഒരു വൈവാഹിക ബന്ധമല്ല ഇദ്ദേഹം പുലര്‍ത്തുന്നതെന്നും തന്നെയും കുഞ്ഞിനേയും വേണ്ടവിധം സ്നേഹിക്കുന്നില്ലായെന്നും മാത്രമല്ല ഇപ്പോള്‍ തന്നെ ഇരട്ടപ്പേര് കൂടി വിളിച്ച് അധിക്ഷേപിക്കുകയും കൂടി ചെയ്തതിനാല്‍ തനിക്ക് ഒരിക്കലും ഈ ബന്ധം തുടരാന്‍ സാധ്യമാകാത്തത് കൊണ്ടാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ചതെന്ന് ഇവര്‍ പറയുന്നു.
Post Your Comments